തൃശൂരിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ കവിതാ സമാഹാരമായ 'അൻപും അലിവും അല്പം അനുരാഗവും' പ്രകാശനം ചെയ്തു.
പ്രശസ്ത സാഹിത്യകാരൻ ഡോ. കെ സച്ചിദാനന്ദൻ ആദ്യ പകർപ്പ് കവി ഷീജ വക്കത്തിനു കൈമാറി. സാഹിത്യകാരൻ അശോകൻ ചരുവിൽ അധ്യക്ഷനായ ചടങ്ങിൽ പി എൻ ഗോപികൃഷ്ണൻ മുഖ്യാതിഥിയായി. കവി ഡോ. സി രാവുണ്ണി പുസ്തക പരിചയം നടത്തി. മന്ത്രിയുടെ അദ്ധ്യാപകനായ കെ എൻ രാമൻ മാസ്റ്ററെ ആദരിച്ചു.
മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കവിതകളുടെ സമാഹാരമായ ഈ പുസ്തകം ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചു. ഡോ. കെ സച്ചിദാനന്ദൻ ആശംസയും ഡോ. സി രാവുണ്ണി അവതാരികയും നൽകി. രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Photo and News Source: Samakalika Malayalam










