റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽ ലാൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ സിവിൽ, ഇലക്ട്രിക് എഞ്ചിനീയർ തസ്തികകളിലേക്ക് നിയമനത്തിനുള്ള അവസരം. 30 സിവിൽ, 10 ഇലക്ട്രിക് എഞ്ചിനീയർ തസ്തികകളാണ് നിലവിലുള്ളത്. ബിരുദ യോഗ്യതയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
അപേക്ഷ സമർപ്പിക്കാൻ മെയ് 22 വരെ സമയം. 55 ശതമാനം മാർക്കോടെ പാസായവർക്ക് മാത്രം അർഹത. എം ടെക് ബിരുദമുള്ളവർക്ക് മുൻഗണന.
രണ്ടുവർഷത്തെ പ്രവർത്തി പരിചയവും നിർമ്മാണ, വികസന മേഖലകളിൽ ഉണ്ടായിരിക്കണം. പരമാവധി പ്രായം 45 വയസ്സ്. നിയമനം ലഭിക്കുന്നവർക്ക് 76,000 രൂപ ശമ്പളം. കരാർ നിയമനമായാലും മികച്ച പ്രകടനം കാഴ്ചവെച്ചാൽ സ്ഥിര നിയമനം ലഭിക്കും.
Photo and News Source: Kairali News










