ടൊവിനോ തോമസ് അഭിനയിച്ച ‘മായാനദി’ സിനിമയിലെ മാത്തൻ കഥാപാത്രം തൊപ്പി ധരിക്കുന്നതോടെ കേരളത്തിൽ തൊപ്പി ഒരു ഫാഷൻ ട്രെൻഡായി മാറി. തൊപ്പിയിലെ മുകളിലുള്ള ബട്ടണാണ് ‘സ്‌ക്വാച്ചി’ അഥവാ ‘സ്‌ക്വാച്ചോ’. തൊപ്പി തയ്യാറാക്കുമ്പോൾ മിച്ചം വരുന്ന തുണി ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് ഈ ബട്ടൺ ഉപയോഗിക്കുന്നത്. പലതരം ക്യാപ് ബട്ടണുകളുണ്ട് - സ്‌ക്രീൻ പ്രിന്റഡ്, എംബോസ്ഡ് മെറ്റൽ, ലേബൽ, മെറ്റൽ എന്നിവ.
തയ്യൽ മറയ്ക്കാനും തൊപ്പിക്ക് ഭംഗി നൽകാനുമാണ് ബട്ടണുകൾ ഉപയോഗിക്കുന്നത്. ഈ ബട്ടണുകൾ നീക്കം ചെയ്യാവുന്നവയാണ്. എങ്കിലും ചിലപ്പോൾ നീക്കം ചെയ്താൽ തൊപ്പിയിൽ ദ്വാരം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്ന് ചില ക്യാപ്പുകൾ ബട്ടൺ ഇല്ലാതെയും വിപണിയിൽ ലഭ്യമാണ്. എങ്കിലും സാധാരണ തൊപ്പികളിൽ ഈ ബട്ടണുകൾ കാണപ്പെടുന്നു.
Photo and News Source: Kairali News









