വേനൽക്കാലത്ത് ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്നത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങൾ ശരീര താപനില ഉയർത്തി അസ്വസ്ഥതയും ക്ഷീണവും വർധിപ്പിക്കും. അതുകൊണ്ട്, ചൂട് കുറയ്ക്കാൻ എരിവും കൊഴുപ്പും കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.

മസാല നിറഞ്ഞ വറുത്ത ഭക്ഷണങ്ങളും ശരീരത്തിന്റെ ആന്തരിക താപനില വർദ്ധിപ്പിക്കും. മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും നിർജ്ജലീകരണത്തിന് കാരണമാകും. ഇത് ദാഹവും അസ്വസ്ഥതയും വർധിപ്പിക്കും. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിനെ ബാധിക്കും.

മുതിര, വൻപയർ, എള്ള് എന്നിവ ശരീരത്തിന് ചൂട് നൽകുന്നവയാണ്. ഐസ്ക്രീം പോലുള്ള തണുപ്പുള്ള പദാർഥങ്ങൾ അധികം കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യണമെന്നില്ല. അമിതമായ പഞ്ചസാരയും ശരീരത്തിലെ ചൂട് വർധിപ്പിക്കും. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ ശരീരത്തിന്റെ ഉഷ്മാവ് വർദ്ധിപ്പിക്കും.

Photo and News Source: Samakalika Malayalam