എൽപിജി സിലിണ്ടറിന്റെ വിലയിലുണ്ടായ വർധനവിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതിനൊപ്പം, ഈ വിലവർധന ഉപഭോക്താക്കളുടെ മേൽ അധിക ഭാരവും പണപ്പെരുപ്പവും വരുത്തുമെന്ന് ചൂണ്ടിക്കാട്ടി.

ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടാനും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനുമുള്ള സാധ്യതയെക്കുറിച്ച് പോളിറ്റ് ബ്യൂറോ ആശങ്ക പ്രകടിപ്പിച്ചു. അഞ്ച് കിലോ സിലിണ്ടറുകളുടെ വിലവർധന അതിഥി തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നും പറഞ്ഞു.

മോദി സർക്കാരിന്റെ നയങ്ങൾ സാധാരണ ജനങ്ങൾക്കെതിരായതാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ഇതേസമയം, വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചതിനെ തുടർന്ന് പെട്രോൾ, ഡീസൽ വിലകളും വർധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ വിമർശിച്ചു.

Photo and News Source: Kerala Online News