കേരളത്തിലെ നെൽകർഷകർക്ക് ആശ്വാസം ലഭിക്കുമെന്ന സൂചനയാണ് ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ ഇടപെടലിനെ തുടർന്ന് ലഭിച്ചത്. കേന്ദ്രസർക്കാർ സംഭരണവില വിതരണത്തിനായി 203.94 കോടി രൂപ അനുവദിച്ചു. സംസ്ഥാന സർക്കാർ നൽകിയ പ്രോത്സാഹന ബോണസ് ഉപയോഗിച്ച് രണ്ടാം വിളയിലെ സംഭരണവിലയായി 150 കോടി രൂപ വിതരണം കഴിഞ്ഞിരുന്നു. ഫണ്ടിന്റെ അപര്യാപ്തത മൂലം പി.ആർ.എസ്. വായ്പാ വിതരണം നിർത്തിവച്ചിരുന്നു.
ഇപ്പോൾ ലഭിച്ചിരിക്കുന്ന അനുവാദം കൂടാതെ കേന്ദ്രസർക്കാരിൽ നിന്ന് 1448 കോടി രൂപ കൂടി കുടിശ്ശിക ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. എസ്.ബി.ഐ, കാനറാ ബാങ്കുകൾ വഴിയാണ് പി.ആർ.എസ്. വായ്പാ വിതരണം നടക്കുന്നത്. സംഭരണവില വിതരണം പുനരാരംഭിക്കുന്നതോടെ കർഷകരുടെ പ്രതീക്ഷകൾ ഉയരുന്നു.
Photo and News Source: Kairali News










