സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'കറുപ്പി'ന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ തൃഷ പങ്കെടുക്കാതെ പോയത് വിവാദമായി മാറി. മെയ് 14-ന് റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിൽ തൃഷയുടെ അഭാവം ആരാധകരെ ആശങ്കയിലാക്കി. സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ, തൃഷ പരിഹാസരൂപേണ മറുപടി നൽകി. 'എന്റെ ക്ഷണക്കത്ത് മെയിലില്‍ എവിടെയോ പോയി' എന്നായിരുന്നു അവരുടെ പ്രതികരണം.
ചിത്രത്തിന്റെ പോസ്റ്ററിലും ഫോട്ടോയിലും തന്റെ പേര് ഉണ്ടായിട്ടും പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന സൂചനയാണ് തൃഷ നൽകുന്നത്. തന്റെ കഥാപാത്രത്തിന്റെ ടീസർ പങ്കുവെച്ചുകൊണ്ട്, താന് ഈ സിനിമയില് ഉണ്ടെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ ഓര്‍മ്മിച്ചതില് സന്തോഷമുണ്ടെന്നും അവർ കുറിച്ചു. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പി'യിൽ പ്രീതി എന്ന അഭിഭാഷകയുടെ വേഷമാണ് തൃഷ അവതരിപ്പിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ 'ആറ്' എന്ന ചിത്രത്തിന് ശേഷം 21 വർഷം കഴിഞ്ഞാണ് സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നത്.
ഇന്ദ്രന്‍സ്, യോഗി ബാബു, ശിവദ, സ്വാസിക തുടങ്ങിയ വന്‍ താരനിരയും ഈ ചിത്രത്തിലുണ്ട്. മെയ് 4-ന് തൃഷയുടെ 43-ാം ജന്മദിനമാണ്. കരിയറിലെ സുപ്രധാന ചിത്രമായ 'കറുപ്പി'യുടെ റിലീസ് ആഘോഷിക്കാനും അവർ തയ്യാറാകുന്നു.
Photo and News Source: Malayali Life









