തൃശ്ശൂരിൽ പൂരത്തിനിടെ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ താല്ക്കാലിക ധനസഹായമായി ബോചെ പ്രഖ്യാപിച്ചു. ‘ബോചെ, ദ റിയൽ സൂപ്പർഹീറോ’ എന്ന വെബ് സീരീസിന്റെ ട്രെയിലർ റിലീസ് പരിപാടികൾ ദുരന്തത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. ബോചെയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ട്രെയിലർ പുറത്തിറക്കി. വെബ് സീരീസ് മുഖേന ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് ബോചെ വ്യക്തമാക്കി.

സമകാലിക സംഭവങ്ങളുടെ നേരിയ ചിത്രീകരണമായ ഈ സീരീസ് എല്ലാ പ്രായക്കാർക്കും പ്രിയമാകും വിധം രൂപകൽപ്പന ചെയ്തിരിക്കുന്നു. വരുന്ന ദിവസങ്ങളിൽ ദുരന്തബാധിതരുടെ വീടുകളിൽ സ്വയം തുക കൈമാറും. തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി ശശിധരൻ പി. ചടങ്ങിൽ സംബന്ധിച്ചു.

Photo and News Source: Siraj Live