മുംബൈയിൽ ഒരേ കുടുംബത്തിലെ നാലംഗം മരണപ്പെട്ടതോടെ സംശയം ഉയർന്നു. പ്രാഥമിക പരിശോധനയിൽ തണ്ണിമത്തൻ കഴിച്ചതുമൂലമുള്ള ഭക്ഷ്യവിഷബാധയല്ലെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് വ്യക്തമാക്കി. ആന്തരികാവയവങ്ങളിൽ കണ്ട നിറം മാറ്റം കടുത്ത വിഷാംശത്തിന്റെ സൂചനയായാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. സാധാരണ ഭക്ഷ്യവിഷബാധയിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകാറില്ലെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. പോലീസ് അന്വേഷണം ദുരൂഹതയിലേക്ക് വഴിമാറി. മൊബൈൽ ഷോപ്പ് ഉടമ അബ്ദുല്ല ദൊക്കാദിയുടെ ശരീരത്തിൽ മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി.
എങ്ങനെ മോർഫിൻ ഉള്ളിലെത്തിയെന്നത് വിശദമായ അന്വേഷണവിഷയമാണ്. സംഭവദിവസം കഴിഞ്ഞ രാത്രി ഭക്ഷണം കഴിച്ച ശേഷം പുലർച്ചെ ഒരു മണിയോടെ നാലുപേർ മരണപ്പെട്ടു.
Photo and News Source: Kvartha









