ഇന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്യൂണിക്കേഷൻ വകുപ്പും ചേർന്ന് രാജ്യവ്യാപകമായി ‘സെൽ ബ്രോഡ്‌കാസ്റ്റ് അലേർട്ട് സിസ്റ്റം’ പരീക്ഷിക്കുന്നു.

ഇത് പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള അതിവേഗ മുന്നറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനമാണ്. തിരഞ്ഞെടുത്ത മൊബൈൽ ഫോണുകളിൽ ഉച്ചത്തിലുള്ള ബീപ് ശബ്ദത്തോടെ ‘Emergency Alert: Severe’ എന്ന സന്ദേശം ലഭിക്കും.

സന്ദേശം ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിലായിരിക്കും. ഫോൺ സൈലന്റ് മോഡിലാണെങ്കിലും ശബ്ദം കേൾക്കാനാകും. സ്ക്രീനിൽ തെളിയുന്ന ‘ഓക്കേ’ ബട്ടൺ അമർത്തിയാൽ ശബ്ദം നിലയ്ക്കും.

റേഡിയോ, ടിവിയേക്കാൾ വേഗത്തിൽ നിശ്ചിത പ്രദേശത്തെ എല്ലാവരും ഒരേസമയം മുന്നറിയിപ്പ് ലഭിക്കാൻ ഈ സംവിധാനം സഹായിക്കും. പരീക്ഷണ സന്ദേശമാണെന്നത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല.

Photo and News Source: Kairali News