ലഖ്നോയിലെ സ്വകാര്യ ആശുപത്രിയിൽ ഉത്തരപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകുന്നേരം വസതിയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

ലഖ്നോവിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ അദ്ദേഹം ചികിത്സയില്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതും ബിപിയിലെ വ്യതിയാനവുമാണ് അപകടത്തിനു കാരണമായത്. സിടി സ്കാനിലും എംആർഐ പരിശോധനയിലും അപകടകരമായ ഒന്നും കണ്ടെത്തിയില്ല.

മരുന്നുകളോട് നല്ല പ്രതികരണം കാണിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ പാർട്ടി ഓഫീസിൽ ഡോക്ടർമാരുടെയും അധ്യാപകരുടെയും സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുമെന്നാണ് വിവരം. ചികിത്സ ഫലപ്രദമായി തുടരുകയാണെന്ന് ആശുപത്രി ഉറപ്പിച്ചു നൽകുന്നു.

Photo and News Source: Siraj Live