കോഴിക്കോട് ഫറോക്ക് സ്വദേശിയായ 26 കാരി അതുല്യ കഴിഞ്ഞ തിങ്കളാഴ്ച വാടകവീട്ടിൽ തൂങ്ങി മരിച്ചു. കൂട്ടുകാരിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനി അനുശ്രീയെതിരെ കുടുംബം കടുത്ത ആരോപണമുന്നയിച്ചു. അതുല്യയുടെ പണവും സ്വർണവും അനുശ്രീ വാങ്ങിയിരുന്നുവെന്നും, തിരികെ ചോദിച്ചപ്പോൾ നല്കാതിരുന്നതുമൂലമാണ് മാനസിക സമ്മർദ്ദം ഏൽക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ബി ടെക് പഠനശേഷം കൊച്ചിയിൽ ജോലി ചെയ്യുമ്പോഴാണ് അവർ പരിചയപ്പെട്ടത്.
അനുശ്രീ ആവശ്യപ്പെട്ടപ്പോൾ പണം സ്വർണം നല്കിയെന്നും, പിന്നീട് തിരികെ ചോദിച്ചപ്പോൾ അനുശ്രീ വിസമ്മതിച്ചെന്നും കുടുംബം അവകാശപ്പെടുന്നു. പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്കാനാണ് കുടുംബം തീരുമാനിച്ചത്. കേസെടുക്കണമെന്നാവശ്യപ്പെടുന്നു.
Photo and News Source: Siraj Live









