ലക്നോയിലെ ഖേടസരായി പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബദാവുര്‍ ഗ്രാമവാസിയായ 27 വയസ്സുകാരനായ ആസാദ് ബിന്ദ് വിവാഹഘോഷയാത്രയിലായിരുന്നു. മുഖംമൂടി ധരിച്ച അജ്ഞാതര്‍ ബൈക്കിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു.

ആസാദിനു നേരെ പലതവണ വെടിയുതിര്‍ക്കുകയും ഗുരുതരമായി പരുക്കേല്ക്കുകയും ചെയ്തു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. പോലീസ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്. മുഖ്യ പോലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു.

Photo and News Source: Siraj Live