തൊടുപുഴയിൽ വി.ഡി. സതീശന്റെ പൂർണകായ ചിത്രത്തോടൊപ്പം പ്രത്യക്ഷപ്പെട്ട കൂറ്റൻ ഫ്ലക്സിൽ “നിലപാടിന്റെ രാജകുമാരന് അഭിവാദ്യം” എന്ന് എഴുതിയിരുന്നു. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. “പട നയിച്ചവൻ നാട് നയിക്കും”, “പട നയിച്ചവൻ നാട് നയിക്കട്ടെ” തുടങ്ങിയ വാചകങ്ങളും ഉൾപ്പെടുത്തിയിരുന്നു.
വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും നഗരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ മറുപടിയായാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടത്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
ഫലം വരുന്നതിനുമുമ്പ് തന്നെ വി.ഡി. സതീശൻ വേണോ അതോ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമോ എന്നതിനെ ചൊല്ലി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ചേരിതിരിവുണ്ടായി. വോട്ടെണ്ണലിനുമുമ്പ് ഇത്തരത്തിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ജനങ്ങൾക്കിടയിൽ പാർട്ടിയെ പരിഹാസ്യമാക്കുന്നതിന് തുല്യമാണ്.
Photo and News Source: Kairali News








