വാഷിങ്ടണിൽ നിന്നും, പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ പാകിസ്താൻ മുന്നോട്ടുവെച്ച ഇറാന്റെ പുതിയ ചർച്ചാനിരദ്ദേശങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചു. നിലവിലെ കരാറുകളിൽ തൃപ്തനല്ലെന്നും ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, ഇറാന്റെ നേതൃത്വം ഭിന്നിച്ചിരിക്കുകയാണെന്നും രാജ്യം സാമ്പത്തികവും സൈനികവുമായി തകരാറിലാണെന്നും ആരോപിച്ചു. ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടും അദ്ദേഹം ആവർത്തിച്ചു.

സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം ഇറാന് ഉള്ളതായി ട്രംപ് വാദിച്ചു. ‘ഇറാനെ ആക്രമിക്കണോ അതോ കരാറിലെത്തണോ’ എന്ന ചോദ്യത്തിന്, മാനുഷിക പരിഗണനകളോടെ ആക്രമണത്തിനോട് തനിക്ക് താല്പര്യമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. പ്രതിസന്ധി പരിഹരിക്കാൻ പാകിസ്താൻ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ ട്രംപ് പ്രശംസിച്ചു. ഫോൺ ചർച്ചകളുണ്ടെങ്കിലും ഇറാന് ആവശ്യപ്പെടുന്ന ആനുകൂല്യങ്ങൾ നൽകാൻ അമേരിക്ക തയ്യാറല്ലെന്ന് അദ്ദേഹം സമ്മതിച്ചു.

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി, അമേരിക്ക ഭീഷണിപ്പെടുത്തൽ നിർത്തിയാൽ മാത്രമേ ചർച്ചകൾക്ക് പ്രസക്തിയുണ്ടാകൂ എന്നു പ്രതികരിച്ചു.

Photo and News Source: Janam TV