സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലൂടെ, സുരക്ഷാ മാനദണ്ഡങ്ങളെ അവഗണിച്ചതിന്റെ ഭയാനകമായ ഫലം വെളിവാക്കുന്നു. ജനവാസ മേഖലയിൽ നിന്നും രാജവെമ്പാലയെ പിടികൂടാൻ എത്തിയ പാമ്പുപിടുത്തക്കാരൻ, ആദ്യം വിദഗ്ദ്ധമായി പാമ്പിനെ പുറത്തെത്തിച്ചെങ്കിലും, അമിതമായ ആത്മവിശ്വാസം വിനയായി മാറി. പാമ്പിനെ നിലത്തിട്ട് പ്രകോപിപ്പിക്കാനും തലയിൽ തട്ടി കളിക്കാനും ശ്രമിച്ച ഇയാളെ, പാമ്പ് രണ്ടു തവണ കടിച്ചു. ആദ്യ കടിയേറ്റതിന് ശേഷവും പിന്മാറാതെ, ജനക്കൂട്ടത്തിന് മുന്നിൽ അഭ്യാസം തുടർന്ന ഇയാളുടെ വിരലിൽ വീണ്ടും പാമ്പ് കടിച്ചു.
മുറിവ് ക്യാമറയ്ക്ക് മുന്നിൽ കാണിച്ച്, വിഷം കളയാനെന്ന രീതിയിൽ രക്തം വായ കൊണ്ട് വലിച്ചെടുക്കാനും ശ്രമിച്ചു. വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ അവഗണിച്ച ഈ പ്രവൃത്തികൾ, വിഷം വേഗത്തിൽ ശരീരത്തിലൂടെ പടരാൻ കാരണമാകുമെന്ന് അറിയിച്ചിട്ടും, ഇയാളുടെ ജീവൻ നഷ്ടപ്പെട്ടു.
Photo and News Source: Janam TV









