“ഞാൻ സാധാരണക്കാരനാണ്. ഭാര്യയും മക്കളുമടങ്ങിയ കൊച്ചു ലോകം. ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു. കുടുംബം ശിഥിലമാക്കാൻ കഴിവുള്ള ആ അതിഥിയെ മടക്കി അയച്ചു.”
സത്യത്തിൽ നമ്മളെല്ലാം ആ അതിഥിയെ നിരീക്ഷിച്ചിരുന്നില്ല. അയാൾ നമ്മളെയാണ് നിരീക്ഷിച്ചത്. മലയാളികളുടെ മനസ്സിൽ ആ വാക്കുകൾ ഇന്നും നിലനിൽക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’യിലെ സംഭാഷണങ്ങളാണവ.
“സ്വന്തമെന്നു പറയാൻ ആരുമില്ലായിരുന്നു. കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് സ്വന്തമാക്കിയ കുടുംബം. അതു തകരുമെന്ന ഘട്ടത്തിൽ മുമ്പും പിമ്പും ചിന്തിക്കാതെ പ്രവർത്തിച്ചു. എന്നാൽ ആരൊക്കെ വേദനിക്കുന്നതെന്ന് മനസ്സിലാക്കിയില്ല. എനിക്കു പേടിയാ സാറെ... ഇതുപോലെ ഇനി ആരൊക്കെയുണ്ടന്ന് എനിക്കറിയില്ല.”
പ്രദർശനത്തിനെത്തുന്ന ‘ദൃശ്യം 3’-ലെ ജോർജ് കുട്ടിയുടെ വാക്കുകളാണിത്. കേരളം കണ്ണീരോടെയും ഉത്കണ്ഠയോടെയും കേൾക്കാൻ സാധ്യതയുള്ള വാക്കുകൾ. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് ലോകമെമ്പാടും റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ടീസർ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു. മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലർ പരമ്പരയാണിത്.
Photo and News Source: Janmabhumi









