തെലുങ്ക് സൂപ്പർതാരമായ രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യുടെ ചിത്രീകരണം പൂർത്തിയായി. 2026 ജൂൺ 4-നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്നു. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സുമാണ് ചേർന്ന് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

മുമ്പ് മാർച്ചിലും ഏപ്രിലിലുമായി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ തീയതി ചിത്രീകരണത്തിന്റെ ദൈർഘ്യം കാരണം മാറ്റിവച്ചു. ചിത്രത്തിന്റെ പോസ്റ്ററിൽ രാം ചരൺ മാസ് അവതാരമായി പ്രത്യക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ തീവ്രത ആ പോസ്റ്ററിലൂടെ വ്യക്തമാണ്.

എ ആർ റഹ്മാൻ സംഗീതം നൽകിയ ഒരു സ്പെഷ്യൽ ഗാനം ഹൈദരാബാദിലെ വലിയ സെറ്റിൽ ചിത്രീകരിച്ചു പൂർത്തിയാക്കി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നടന്നുകൊണ്ടിരിക്കുന്നു. രാം ചരൺ നടത്തിയ ശാരീരിക പരിവർത്തനത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഗുസ്തിയും ക്രിക്കറ്റും ചിത്രത്തിന്റെ കഥയുടെ പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നു.

Photo and News Source: Janmabhumi