മിഡില്‍ ഈസ്റ്റിലെ യുഎസ് മറീന്‍ കോര്‍പ്സ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും മേലെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ട്. 'ഹന്താല' എന്ന ഇറാന്‍ അനുകൂല ഹാക്കര്‍ ഗ്രൂപ്പാണ് ഇതിന്റെ പിന്നിലെന്നാണ് നേവല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് സര്‍വീസ് സൂചിപ്പിക്കുന്നത്.
'നിങ്ങളുടെ ഓരോ ചലനവും ഞങ്ങളുടെ നിരീക്ഷണത്തിലാണ്' എന്ന ഭീഷണി സന്ദേശം സൈനികര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 2,379 യുഎസ് സൈനികരുടെ വ്യക്തിഗത വിവരങ്ങളും ചോര്‍ത്തിയതായി ഹാക്കര്‍മാര്‍ അവകാശപ്പെട്ടു.
എന്നാല്‍, ഈ സന്ദേശങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ മാത്രമാണെന്നും നേരിട്ടുള്ള ശാരീരിക ഭീഷണി നിലവിലില്ലെന്നും എന്‍സിഐഎസ് വ്യക്തമാക്കുന്നു. പല സൈനികരും ഈ സന്ദേശങ്ങള്‍ക്കെതിരെ പരിഹാസത്തോടെ പ്രതികരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Photo and News Source: Kerala Online News









