തിരുവനന്തപുരം | കേരളത്തിൽ വേനല്‍ മഴ ശക്തമാകുന്നതിനൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഈ അലര്‍ട്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ പ്രദേശങ്ങളിൽ ലഭ്യമാകാൻ സാധ്യത.
24 മണിക്കൂറില്‍ 64. 5 മുതൽ 115. 5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. ഉത്തരേന്ത്യയിലാകട്ടെ, ഒരാഴ്ചയ്ക്കകം താപനില 46 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാനിലും ഹരിയാനയിലും ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലുണ്ട്. ആരോഗ്യവകുപ്പ് പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുന്നു. ഡല്‍ഹിയിലെ ആശുപത്രികളിലും സൂര്യതാപ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 43 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന താപനില.
Photo and News Source: Siraj Live








