കേരളത്തിൽ ഇന്നും മഴ തുടരും. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, അടുത്ത ദിവസം ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിക്കും.

24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 05/05/2026 വരെ ഇടിമിന്നലോടും ശക്തമായ കാറ്റിനുമുള്ള സാധ്യതയെ കുറിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലുള്ള സമയത്ത് ഉയരമുള്ള സ്ഥലങ്ങളിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെടുന്നു.

ടെറസുകളിലോ മരക്കൊമ്പുകളിലോ ഇരിക്കുന്നത് അപകടകരമാണ്. മിന്നൽ രക്ഷാ ചാലകവും വൈദ്യുതോപകരണങ്ങൾക്കുള്ള സർജ് പ്രൊട്ടക്ടറും ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു.

Photo and News Source: Kairali News