രാവിലെ കാണുന്ന സ്വപ്നങ്ങൾ യാഥാർഥ്യമായി മാറുമെന്നാണ് പഴമക്കാരുടെ വിശ്വാസം. സ്വപ്നങ്ങൾ നമ്മുടെ ഭാവിയെക്കുറിച്ചുള്ള സൂചനകളാണ്. പലപ്പോഴും അവ കഴിഞ്ഞ കാലവുമായോ ഭാവിയുമായോ ബന്ധപ്പെട്ടിരിക്കുന്നു. സ്വപ്നങ്ങൾ ഉടനെ നടക്കുകയോ, കുറച്ചു കഴിഞ്ഞോ യാഥാർഥ്യമാകാറുണ്ട്. ജ്യോതിഷപ്രകാരം സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളുടെ സൂചന നൽകുന്നു.
പാമ്പിനെ സ്വപ്നത്തിൽ കണ്ടാൽ ശുഭസൂചനയാണ്. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പാമ്പിനെ മുരുകന് വഴിപാടായി നല്കാം. പാമ്പ് കൊത്തുന്നതായി സ്വപ്നം കണ്ടാൽ ഐശ്വര്യവും സമ്പത്തും വർധിക്കും. പാമ്പ് കടിച്ചതായി സ്വപ്നം കണ്ടാൽ കഷ്ടകാലം കഴിഞ്ഞ് ശുഭം ഉണ്ടാകും.
ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ സ്വപ്നം കണ്ടാൽ വിഷഭോജനവും രോഗങ്ങളും ഉണ്ടാകാം. പാമ്പ് ശരീരത്തിൽ വീഴുന്നതായി സ്വപ്നം കണ്ടാൽ സമൃദ്ധിയും സർവൈശ്വര്യവും ലഭിക്കും. പാമ്പിനെ ഉപദ്രവിക്കുന്നതായി സ്വപ്നം കണ്ടാൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകും. മറ്റുള്ളവർ പാമ്പിനെ കൊല്ലുന്നതായി കണ്ടാൽ ശത്രുക്കൾ കുറയും. പാമ്പുകൾ നിറഞ്ഞ കുഴിയിൽ വീഴുന്നതായി കണ്ടാൽ ജീവിതത്തിൽ തകർച്ച ഉണ്ടാകും.
Photo and News Source: Janmabhumi








