വാഷിങ്ടൺ ഡി. സി. : ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ സന്ദർശനത്തെ തുടർന്ന്, സ്കോച്ച് വിസ്കിയുടെ ഇറക്കുമതി നികുതി നീക്കം ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചു. സ്കോട്ട്ലൻഡും കെന്റക്കിയും തമ്മിലുള്ള വിസ്കി വ്യാപാരം വർധിപ്പിക്കാനാണ് ഈ നടപടി. കഴിഞ്ഞ ഏപ്രിലിൽ 10% നികുതി ചുമത്തിയിരുന്നു. രാജാവിന്റെ നിർദ്ദേശത്തെ തുടർന്നാണ് ട്രംപ് ഈ തീരുമാനം പ്രഖ്യാപിച്ചത്. വിസ്കി നിർമ്മാണത്തിനുള്ള തടി വീപ്പകളുടെ വ്യാപാരം വർധിപ്പിക്കാനും ഈ തീരുമാനം സഹായകരമാകും.
നികുതി വർധനയെത്തുടർന്ന് യുഎസിലേക്കുള്ള സ്കോച്ച് വിസ്കി കയറ്റുമതിയിൽ 15% ഇടിവുണ്ടായിരുന്നു. പുതിയ തീരുമാനത്തെ സ്കോച്ച് വിസ്കി അസോസിയേഷൻ സ്വാഗതം ചെയ്തു. വിസ്കി വ്യവസായത്തിലെ സമ്മർദ്ദം കുറയ്ക്കാനും അമേരിക്കൻ വിസ്കി വ്യവസായവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഈ തീരുമാനം ഉപകരിക്കും എന്ന് അസോസിയേഷൻ സി. ഇ. ഒ. മാർക്ക് കെന്റ് വ്യക്തമാക്കി.
Photo and News Source: Sathyam Online









