സംവിധായകൻ ഗൗതം വാസുദേവ മേനോൻ തന്റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നു. മദ്രാസ് ഹൈക്കോടതി വിധിയിലൂടെ തന്റെ ചിത്രം 'ധ്രുവനക്ഷത്രം' റിലീസ് ചെയ്യാൻ അനുവദിച്ചതിനെ തുടർന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചു.
തനിക്കുവേണ്ടി നിയമയുദ്ധം നടത്തിയ അഭിഭാഷകൻ അബ്ദുൽ ഹമീദിനും, വിധി പറഞ്ഞ ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തിക്കും അദ്ദേഹം നന്ദി അറിയിച്ചു. ജൂൺ 15-ന് മുമ്പ് ചിത്രം തിയേറ്ററിലെത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.
'എന്റെ കരിയർ നശിപ്പിക്കാനും എന്റെ സിനിമ റിലീസ് തടയാനും ചിലർ ശ്രമിച്ചു. എന്റെ അഭിഭാഷകൻ എനിക്ക് വഴി കാണിച്ചു. ജസ്റ്റിസ് രാമമൂർത്തി എനിക്കായി വഴി തെളിയിച്ചു. ഇൻഡസ്ട്രിയിലെ ഫണ്ടുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടിത ശക്തികൾക്കെതിരെ വിജയം നേടിയെന്നാണ് എനിക്ക് തോന്നുന്നത്', എന്നായിരുന്നു ഗൗതം മേനോൻ പറഞ്ഞത്.
'ധ്രുവനക്ഷത്രം' സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നൂലാമാലകളിൽ കരുങ്ങി റിലീസ് വൈകുകയായിരുന്നു. 2023-ൽ കെ. പുണ്യമൂർത്തിയും കെ. പ്രേമകുമാറും പണം തിരികെ നൽകുന്നതുവരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു.
Photo and News Source: Mathrubhumi










