ദുബായ് ഗ്ലോബൽ വില്ലേജിന്റെ മുപ്പതാമത് സീസൺ അവസാനിക്കാൻ പത്തു ദിവസം മാത്രമേ ബാക്കിയുള്ളൂ. ഈ അവസരത്തിൽ സന്ദർശകർക്ക് വമ്പൻ ഓഫറുകൾ ലഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. 99 ദിർഹത്തിന്റെ വണ്ടർ പാസ് എടുത്താൽ ഗ്ലോബൽ വില്ലേജിലെ എല്ലാ റൈഡുകളും സൗജന്യമായി ആസ്വദിക്കാം. സാധാരണ ടിക്കറ്റിനൊപ്പം വണ്ടർ പാസ് വാങ്ങിയാൽ മാത്രമേ എല്ലാ വിനോദങ്ങളും ലഭിക്കൂ. ഓൺലൈൻ ബുക്കിംഗ്, കൗണ്ടറുകൾ, ഗേറ്റുകൾ എന്നിവിടങ്ങളിൽ നിന്നും വണ്ടർ പാസ് ലഭിക്കും.

കൈകളിൽ ധരിക്കാവുന്ന റിസ്റ്റ് ബാൻഡാണ് വണ്ടർ പാസ്. വെള്ളി, ശനി ദിവസങ്ങളിൽ ഗ്ലോബൽ വില്ലേജ് കൂടുതൽ സമയത്തേക്ക് തുറക്കും. പുലർച്ചെ ഒരുമണിവരെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈമാസം 10-ന് ഗ്ലോബൽ വില്ലേജ് അടയ്ക്കുമെന്നാണ് പ്രഖ്യാപനം. ഈ തിയതി നീട്ടുമോയെന്ന പ്രതീക്ഷ സന്ദർശകരിൽ ഉണ്ട്.

Photo and News Source: Mathrubhumi