കുമളി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഏറ്റുമുട്ടലിൽ പോലീസുകാരനടക്കം ആറുപേർക്ക് പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, ചിന്നമന്നൂർ സ്വദേശികളായ ധനലക്ഷ്മി, ലോകമണി, കാളി അമ്മാൾ, തൃശൂർ സ്വദേശിനി രമ്യ എന്നിവർക്കാണ് പരിക്കേറ്റത്. അൻസാരിയെ പാലായിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കുമളി എഫ്എച്ച്സിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കടുവാസങ്കേതത്തിനുള്ളിലെ ഉൾവനത്തിലാണ് മംഗളാദേവി ക്ഷേത്രം.

ചിത്രപൗർണ്ണമിയുമായി ബന്ധപ്പെട്ട് ഉത്സവം നടക്കുന്നതാണ് ഇടിമിന്നലേറ്റ സംഭവത്തിന് കാരണം. ആറുപേർക്ക് പരിക്കേറ്റ സംഭവം ഇന്ന് രാവിലെ നടന്നതാണ്.

Photo and News Source: Sathyam Online