റിയാദിൽ, ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ ശ്രമിച്ച 17 പാകിസ്ഥാൻ പൗരന്മാരെ സൗദി ഹജ്ജ് സുരക്ഷാ സേന പിടികൂടി.

പ്രധാന ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി ഉൾനാടൻ വഴികളിലൂടെയും താഴ്വരകളിലൂടെയും ഇവർ മക്കയിലെത്താൻ ശ്രമിച്ചു. ഇവർക്കു സഹായം നൽകിയ രണ്ട് സൗദി പൗരന്മാരെയും അറസ്റ്റ് ചെയ്തു.

ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവർക്കും സഹായം നൽകുന്നവർക്കും എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയവും ജവാസത്തും മുന്നറിയിപ്പ് നൽകി.

പിടിയിലായവർക്കെതിരെ പിഴ, തടം തുടങ്ങിയ ശിക്ഷകൾ ഏർപ്പെടുത്തും. വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനായി പരിശോധനകൾ കൂടുതൽ കർശനമാക്കും.

ഹജ്ജ് സീസണിൽ നിയമലംഘനങ്ങൾ കണ്ടാൽ ഉടൻ 911 അല്ലെങ്കിൽ 999 നമ്പറുകളിൽ ബന്ധപ്പെടാൻ സുരക്ഷാ സേന നിർദ്ദേശിച്ചു.

Photo and News Source: Sathyam Online