കൊൽക്കത്ത: ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രം നിയമിച്ചതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അടിയന്തര വാദം കേൾക്കണമെന്നും ടി.എം.സി ആവശ്യപ്പെട്ടു.

കൊൽക്കത്ത ഹൈക്കോടതി തള്ളിയ ഹർജിയെ ചോദ്യം ചെയ്ത് ടിഎംസി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് രാവിലെ 10:30 ന് ഹർജി പരിഗണിക്കുക.

“വോട്ടെണ്ണൽ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനാണ് കേന്ദ്ര ജീവനക്കാരെ സൂപ്പർവൈസർമാരായി നിയമിച്ചത്. സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിക്കണമോ എന്നതിന്റെ അവകാശം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്,” എന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. ടിഎംസി എംപിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി ഹർജി സമർപ്പിച്ചിരുന്നു.

Photo and News Source: Janmabhumi