കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീപോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം. മേയ് 2-ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ശനിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാകും വോട്ടെടുപ്പ്.

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരം ഏപ്രിൽ 29-ലെ വോട്ടെടുപ്പ് അസാധുവാക്കിയതാണ്. വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും സ്ഥാനാർഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യാപക ക്രമക്കേടുകളെത്തുടർന്നാണ് ഈ നടപടി. ഡയമണ്ട് ഹാർബറിലെ ഫൽത്ത നിയോജക മണ്ഡലത്തിലെ ബൂത്തിൽ ബിജെപി, സിപിഎം സ്ഥാനാർഥികളുടെ ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന ആരോപണവും ഉയർന്നിരുന്നു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാന്റെ സ്വാധീനമേഖലകളിൽ ക്രമക്കേടുകൾ നടന്നെന്ന ബിജെപിയുടെ പരാതിയും പരിഗണനയിലായിരുന്നു.

Photo and News Source: Media Mangalam