കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘം നടത്തുന്ന ലഹരി വേട്ടയിൽ 151 ഗ്രാം എംഡി എം എ പിടികൂടിയ സംഭവം. രാമനാട്ടുകര സ്വദേശി അൽത്താഫിനെ കല്ലമ്പാറ കല്ല് വളപ്പിൽ വിൽപ്പനയ്ക്ക് എത്തിച്ചതിനിടെ പൊലീസ് പിടികൂടി. കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പോലീസും ചേർന്നായിരുന്നു പരിശോധന.

ഇതേ ദിവസം തന്നെ കാസർകോട് മഞ്ചേശ്വരത്ത് 48 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പോലീസ് പിടികൂടി. സഹൽ, അരുൺ കുമാർ, അനുഷ് എന്നിവരെ സ്വിഫ്റ്റ് കാറിൽ നിന്ന് കണ്ടെടുത്തു. ബംഗളുരുവിൽ നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Photo and News Source: Kairali News