എസ്.എസ്.സി. നടത്തുന്ന 2026-ലെ കംപൈൻഡ് ഹിന്ദി ട്രാൻസ്‌ലേറ്റർ പരീക്ഷയ്ക്ക് വിജ്ഞാപനം പുറത്തിറക്കി. സർക്കാർ സർവീസിൽ ഹിന്ദി ട്രാൻസിലേറ്റർമാരാകാൻ 84 ഒഴിവുകളുണ്ട്. ജൂനിയർ, സീനിയർ ട്രാൻസ്‌ലേറ്റർ പോസ്റ്റുകളാണ് ഉള്ളത്. ഒറ്റത്തവണ രജിസ്ട്രേഷൻ (ഒ.ടി.ആർ.) ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.
പ്രവേശന പരീക്ഷ 2026 ഓഗസ്റ്റ്-സെപ്റ്റംബറിലാണ്. ഹിന്ദിയിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദിയും ഇംഗ്ലീഷും നിർബന്ധിത വിഷയങ്ങളായിരിക്കണം. പ്രായപരിധി 18 മുതൽ 30 വയസ് വരെയാണ്. നിയമാനുസൃതമായ വയസ്സിളവും ലഭിക്കും.
ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർക്ക് പ്രതിമാസം ₹35,400 ശമ്പളം. സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർക്ക് ₹44,900 ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (ssc.gov.in) സന്ദർശിക്കാവുന്നതാണ്. മേയ് 14 വരെ അപേക്ഷകൾ സ്വീകരിക്കും.
Photo and News Source: Kairali News









