റിട്ടയർമെന്റ് ട്രെയിനുകൾക്കും ഉണ്ടാകും. മനുഷ്യരുടെ പോലെ നിശ്ചിത പ്രവർത്തന കാലയളവാണ് ട്രെയിനുകൾക്കും. പാസഞ്ചർ കോച്ചുകൾ 25-30 വർഷവും എൽഎച്ച്ബി കോച്ചുകൾ 35 വർഷവും പ്രവർത്തിക്കാൻ അനുവദിക്കും.
എന്നാൽ ട്രെയിനിന്റെ വിരമിക്കൽ പ്രായവുമായി ബന്ധപ്പെട്ടതല്ല. സുരക്ഷിതമല്ലാതാകുകയോ, അറ്റകുറ്റപ്പണി ചെലവ് വർദ്ധിക്കുകയോ ചെയ്താൽ പിൻവലിക്കും. അത്തരത്തിലുള്ള കോച്ചുകൾ ഉടനടി സ്‌ക്രാപ്പ് ചെയ്യുന്നില്ല. ചരക്ക് വാഹകരായി മാറ്റുകയാണ് ചെയ്യുന്നത്. ഇവയെ NMG കോച്ചുകൾ എന്ന് വിളിക്കുന്നു.
പഴയ പാസഞ്ചർ കോച്ചുകളെ ചരക്ക് വാഹകരാക്കുമ്പോൾ സീറ്റുകൾ, ഫാനുകൾ, ലൈറ്റുകൾ നീക്കം ചെയ്യുന്നു. ജനാലകൾ അടയ്ക്കുകയും കോച്ചിന്റെ ബോഡി ബലപ്പെടുത്തുകയും ചെയ്യുന്നു. കാറുകൾ, ട്രാക്ടറുകൾ, മിനി ട്രക്കുകൾ എന്നിവ കൊണ്ടുപോകാൻ ഈ കോച്ചുകൾ ഉപയോഗിക്കുന്നു. അടുത്ത 5 മുതൽ 10 വർഷം വരെ ഇവ പ്രവർത്തിക്കും.
Photo and News Source: Kairali News








