ഇടുക്കി മംഗളാദേവി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഇടിമിന്നലേറ്റിൽ ആറുപേർക്ക് പരിക്കേറ്റു. ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ ഉൾപ്പെടെ അഞ്ച് ഭക്തർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ തമിഴ് നാട്ടുകാരായ ധനലക്ഷ്മി, ലോകമണി, കാളി അമ്മാൾ, തൃശ്ശൂർ സ്വദേശിനി രമ്യ എന്നിവരുമുണ്ടായിരുന്നു. ക്ഷേത്ര ചടങ്ങുകൾ കഴിഞ്ഞ് ഭക്തർ തിരിച്ചു വരുമ്പോഴായിരുന്നു സംഭവം. പെട്ടെന്നുണ്ടായ ഇടിമിന്നലിൽ സിപിഒ അൻസാർ തെറിച്ചു വീഴുകയും ഇടതു കൈമുട്ടിന് പരിക്കേൽക്കുകയും ചെയ്തു. അദ്ദേഹത്തെ പാലായിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
പരിക്കുകൾ ഗുരുതരമല്ലെന്നാണ് സൂചന. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇവർ
Photo and News Source: Samakalika Malayalam








