പാലക്കാടിൽ വെച്ച് സംസാരിച്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, സംസ്ഥാനത്ത് ഇനി പവർകട്ടിന് സാധ്യതയില്ലെന്ന് വ്യക്തമാക്കി. വേനൽമഴയോടെ ലോഡ് ഷെഡിങ് പൂർണ്ണമായും കുറഞ്ഞു. ഓവർലോഡ് നിയന്ത്രണമായിരുന്നു മുമ്പ് നടപ്പിലാക്കിയത്. ഇന്നലെ നിയന്ത്രണമൊന്നും ഉണ്ടായിരുന്നില്ല.
വൈദ്യുതി പ്രതിസന്ധി ഇനി ഉണ്ടാവില്ലെന്ന പ്രതീക്ഷയുമായാണ് മന്ത്രി മുന്നോട്ടുവന്നത്. വേനൽമഴ ലഭിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറഞ്ഞു. കഴിഞ്ഞ ദിവസം നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതലാണ് അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്.
വൈകിട്ട് 6 മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം നടന്നത്. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിംഗ് നടന്നതെന്ന് മന്ത്രി വാദിച്ചു. പത്തുവർഷത്തെ അവകാശവാദങ്ങളെ കാറ്റിൽ പറത്തിയാണ് കെഎസ്ഇബി നിയന്ത്രണം പ്രഖ്യാപിച്ചത്.
Photo and News Source: Malayalam Express










