കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ ബിരുദദാന ചടങ്ങുകളും ആഘോഷങ്ങളും ലളിതമാക്കാൻ കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം, ആഘോഷങ്ങൾക്ക് ഹോട്ടലുകളോ റിസോർട്ടുകളോ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. പകരം സ്കൂൾ ഓഡിറ്റോറിയങ്ങളിലോ സർക്കാർ ഹാളുകളിലോ ചടങ്ങുകൾ നടത്താൻ നിർദ്ദേശിക്കുന്നു.

രക്ഷിതാക്കളിൽ നിന്ന് അമിതമായ പണം ഈടാക്കുന്നത് തടയുന്നതിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആഘോഷങ്ങൾ ഭാരമാകാതിരിക്കാൻ മുൻകരുതലെടുക്കുന്നു. പരീക്ഷാ തയ്യാറെടുപ്പുകൾക്ക് തടസ്സമുണ്ടാകുന്ന പരിപാടികളും നിരോധിച്ചിരിക്കുന്നു. യൂണിഫോം, അലങ്കാരങ്ങൾ എന്നിവയ്ക്കായി വൻതുക ചിലവാക്കുന്ന രീതിയും ഇനി അനുവദിക്കില്ല.

എന്തെങ്കിലും ആഘോഷങ്ങൾ നടത്തണമെങ്കിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മുൻകൂട്ടി അനുമതി നേടേണ്ടതും നിർബന്ധമാണ്. സ്കൂളുകളുടെ അക്കാദമിക് മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.

Photo and News Source: Sathyam Online