മക്ക: ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുകയോ, മറ്റുള്ളവരെ സഹായിക്കുകയോ ചെയ്യുന്നവർക്കെതിരെ കഠിന നടപടി. ഹജ്ജ് നിയമലംഘനങ്ങളുടെ പേരിൽ 22 പേർ അറസ്റ്റിലായി. ഇതിൽ 19 പേർ പ്രവാസികളാണ്. 17 പാകിസ്ഥാൻ പൗരന്മാരും, 2 യമൻ പൗരന്മാരുമാണ് ഉൾപ്പെടുന്നത്.

പ്രധാന പാതകളെ ഒഴിവാക്കി ഉള്ളവഴികളിലൂടെയും മലനിരകളിലൂടെയും ഇവരെ മക്കയിലേക്ക് എത്തിക്കാൻ ശ്രമിച്ച രണ്ടു സൗദി പൗരന്മാരെ പോലീസ് പിടികൂടി. നിയമലംഘകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പ്രതികളെതിരെ കേസെടുക്കുകയും ചെയ്തു.

വ്യാജ ഹജ്ജ് പെർമിറ്റുകൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയ മറ്റൊരു വ്യക്തിയെയും പോലീസ് അറസ്റ്റ് ചെയ്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് പോലീസ് വ്യക്തമാക്കി. എല്ലാവരും ഹജ്ജ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സൗദി പൊതു സുരക്ഷാ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ കണ്ടാൽ 911 നമ്പറിലോ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ നിയമപാലന ഏജൻസികളിലോ റിപ്പോർട്ട് ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.

Photo and News Source: Sathyam Online