സോഷ്യൽ മീഡിയ താരങ്ങളുടെ പ്രിയപ്പെട്ട ചിത്രമായ 'വാഴ 2' ഒടിടി റിലീസിനായി ഒരുങ്ങുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ലഭ്യമായിരിക്കും ചിത്രം. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം. മെയ് 8 മുതൽ ഒടിടിയിൽ കാണാം.

വിപിൻ ദാസിന്റെ രചനയിൽ സവിൻ എസ്. സംവിധാനം ചെയ്ത 'വാഴ 2' ഏപ്രിൽ 2-ന് റിലീസ് ചെയ്ത ചിത്രമാണ്. ഹാഷിർ എച്ച്., അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി എന്നിവർ പ്രധാന വേഷങ്ങളിൽ. 230 കോടി രൂപയിലധികം ആഗോള കളക്ഷൻ നേടിയ ചിത്രം കേരളത്തിൽ നിന്നും 125 കോടി രൂപ നേടി.

'വാഴ 3' പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പത്തെ രണ്ട് ചിത്രങ്ങളും ആണുങ്ങൾക്കായിരുന്നുവെങ്കിൽ മൂന്നാം ഭാഗം പെൺകുട്ടികൾക്കായാണ്. ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ് എന്ന ടാഗ് ലൈനോടെ വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്നു.

Photo and News Source: Kerala Online News