കുടവയറിന്റെ പ്രശ്നം പരിഹരിക്കാൻ വ്യായാമം മാത്രമല്ല, ഡയറ്റിലും ശ്രദ്ധിക്കണം. കുക്കുമ്പര്‍, നാരങ്ങ, പുതിന, ഇഞ്ചി എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഒരു പാനീയം രാവിലെ വെറും വയറ്റിൽ കുടിക്കാം. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും.

ജീരകം, പെരുംജീരകം, അയ്മോദകം, ഇഞ്ചി, നാരങ്ങ എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം ഭക്ഷണശേഷം കുടിക്കാവുന്നതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഗ്യാസ് കുറയ്ക്കുകയും ഭാരം നിയന്ത്രിക്കുകയും ചെയ്യും.

കറുവപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം മെറ്റബോളിസം വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യും. രാവിലെയോ വൈകുന്നേരമോ ചൂടോടെ കുടിക്കാവുന്ന ഈ പാനീയം ആരോഗ്യത്തിന് ഉത്തമമാണ്.

Photo and News Source: Samakalika Malayalam