വിദേശ പഠന മേഖലയിൽ ഇന്ത്യൻ വിദ്യാർഥികളുടെ താത്പര്യം വർദ്ധിച്ചുവരുന്നു. ആഗോള വിദ്യാഭ്യാസ അവസരങ്ങളും തൊഴിൽ സാധ്യതകളും കണക്കിലെടുത്താണ് അവർ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത്. നീതി ആയോഗിന്റെ പഠനപ്രകാരം, 2018 മുതൽ 2022 വരെ വിദേശത്തു പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ STEM വിഷയങ്ങളെ തെരഞ്ഞെടുത്തു. 16. 4 ശതമാനം വിദ്യാർഥികൾ എഞ്ചിനീയറിങ് കോഴ്സുകളും, 15. 7 ശതമാനം മാത്തമാറ്റിക്സ്-കംപ്യൂട്ടർ സയൻസ് മേഖലകളും തിരഞ്ഞെടുത്തു. മൂന്നു വിദ്യാർഥികളിൽ ഒരാൾ ഈ മേഖലകളിലാണ് ഉള്ളത്.
ടെക്നിക്കൽ വിദ്യാഭ്യാസത്തിനുള്ള താത്പര്യവും, ആഗോള തലത്തിൽ ഐടി, എഞ്ചിനീയറിങ് പ്രൊഫഷണലുകൾക്ക് ഉയർന്നുവരുന്ന ജോലി അവസരങ്ങളുമാണ് ഈ തിരഞ്ഞെടുപ്പിനു പ്രധാന കാരണം. ബിസിനസ്, മാനേജ്മെന്റ് മേഖലകളും (12. 6%) ജനപ്രിയമായി തുടരുന്നു. വിദേശ പഠനത്തിന്റെ ഭാവി ദിശയെക്കുറിച്ച് ഈ പഠനം വെളിച്ചം വീശുന്നു.
Photo and News Source: Samakalika Malayalam








