വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ കോൺഗ്രസിലെ ഹിയറിംഗിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാനസിക സ്ഥിരതയെക്കുറിച്ച് ഉയർന്ന ചോദ്യം വിവാദമുണ്ടാക്കി. ഡെമോക്രാറ്റിക് അംഗം സാറ ജേക്കബ്‌സ്, ട്രംപ് 'കമാൻഡർ-ഇൻ-ചീഫ്' പദവിയിൽ തുടരാൻ മാനസികമായി സ്ഥിരതയുള്ളവനാണോ എന്ന ചോദ്യം ഉന്നയിച്ചു. ഇറാനുമായി ബന്ധപ്പെട്ട ട്രംപിന്റെ വിവാദ പ്രസ്താവനകളെ ഉയർത്തിക്കാട്ടിയാണ് ചോദ്യം. ഹിയറിംഗിൽ പങ്കെടുത്ത യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ട്രംപിനെ പ്രതിരോധിക്കുക മാത്രമേ ചെയ്തുള്ളൂ.

ട്രംപിന്റെ മാനസിക സ്ഥിരതയെക്കുറിച്ച് നേരിട്ട് മറുപടി നല്കാതെ, മുൻ പ്രസിഡന്റ് ജോ ബൈഡനെക്കുറിച്ചുള്ള ചോദ്യം തിരിച്ചുവിട്ടു. തുടർന്ന് വാക്കേറ്റം രൂക്ഷമായി. ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും ചോദ്യം ചെയ്യപ്പെട്ടു. ഹെഗ്‌സെത്ത് മറുപടി നല്കിയില്ല. സൈനികരുടെ മുൻഗണനയെക്കുറിച്ചാണ് പിന്നീട് പ്രസ്താവിച്ചത്.

Photo and News Source: Samakalika Malayalam