പേരയ്ക്ക കഴിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ദഹനക്കേടിന്റെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നതിൽ പേരയ്ക്ക ഫലപ്രദമാണ്. ഗ്ലൈസെമിക് സൂചിക കുറവായതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, ലയിക്കുന്ന നാരുകൾ ധാരാളമുള്ളതിനാൽ, അനാവശ്യ ലഘുഭക്ഷണങ്ങളുടെ ആഗ്രഹം കുറയ്ക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യത്തിനും പേരയ്ക്ക ഫലപ്രദമാണ്. കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതിലൂടെ, ചർമ്മത്തെ മൃദുവും യുവത്വവും നിലനിർത്താൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇത് മെച്ചപ്പെടുത്തുന്നു. പൊട്ടാസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാലാണിത്.

Photo and News Source: Asianet News