സുറത്തിലെ ചോര്യാസി ടോൾ പ്ലാസയിൽ രാജ്യത്തെ ആദ്യത്തെ ‘ബാരിയർ രഹിത’ ടോൾ സംവിധാനം പ്രവർത്തനം ആരംഭിച്ചു. വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ നൽകി കടന്നുപോകാൻ ഈ സംവിധാനം സഹായിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ ‘മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ’ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്.
ഹൈവേ മുകളിൽ സ്ഥാപിച്ച സെൻസറുകളും ക്യാമറകളും വാഹനങ്ങളുടെ നമ്പർ പ്ലേറ്റും ഫാസ്‌ടാഗും നിരീക്ഷിക്കുന്നു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലും ടോൾ പ്ലാസയിൽ വേഗത കുറയാതെ യാത്ര തുടരാം. ടോൾ പ്ലാസകളിലെ നീണ്ട ക്യൂ ഇനി ഇല്ലാതാകും.
വാഹനം നിർത്തുന്നതും സ്റ്റാർട്ട് ചെയ്യുന്നതും ഒഴിവാകുന്നതിലൂടെ പ്രതിവർഷം 1,500 കോടി രൂപയുടെ ഇന്ധനം ലാഭിക്കും. ടോൾ പിരിവ് ഡിജിറ്റലാകുന്നതോടെ സർക്കാരിന് 6,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. 2026 ഓടെ ആയിരത്തിലധികം ടോൾ പ്ലാസകളിൽ ഈ സംവിധാനം നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
Photo and News Source: Janam TV









