സുപ്രീംകോടതി 30 ആഴ്ചയായ ഭ്രൂണത്തെ നശിപ്പിക്കാനുള്ള അനുമതി നൽകിയത് സംബന്ധിച്ച് സിബിസിഐ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നു. പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് മാനവികതയ്ക്ക് എതിരായ കുറ്റകൃത്യമാണെന്ന് സഭ വ്യക്തമാക്കി. സർക്കാരും, കോടതിയും ജനങ്ങളും ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് സഭ ആവശ്യപ്പെട്ടു.

എയിംസിലെയും രാജ്യത്തെ ഡോക്ടർമാരോടും ഈ നടപടികളുമായി സഹകരിക്കരുതെന്ന് സഭ അഭ്യർത്ഥിച്ചു. പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഗർഭച്ഛിദ്രം ഒഴിവാക്കണമെന്നും സഭ ben അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയാകാത്ത മാതാപിതാക്കൾക്ക് സംരക്ഷണം നൽകാൻ സഭയുടെ ആശുപത്രികൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവ വഴി സഹായം നൽകാനും തയാറാണെന്ന് സഭ വ്യക്തമാക്കി.

Photo and News Source: 24 News