സോഷ്യൽ മീഡിയ താരങ്ങളുടെ സംഘം ഒന്നിച്ചെത്തി ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച 'വാഴ 2' ഒടിടി റിലീസിന് ഒരുങ്ങുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും. മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ കളക്ഷൻ റെക്കോർഡുകളെ മറികടന്ന ചിത്രം കേരളക്കരയെ ആകർഷിച്ചു.

ഹാഷിർ അടക്കമുള്ള വൈറൽ താരങ്ങളും മലയാളത്തിലെ സീനിയർ താരങ്ങളും ഒന്നിച്ചെത്തിയ ചിത്രം. വിപിൻ ദാസിന്റെ രചനയിൽ സവിൻ എസ്. സംവിധാനം ചെയ്ത 'വാഴ 2' മെയ് 8 മുതൽ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ജിയോ ഹോട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിൽ ഹാഷിർ എച്ച്., അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി തുടങ്ങിയവരോടൊപ്പം സുധീഷ്, ബിജുക്കുട്ടൻ, അല്ഫോൺസ് പുത്രൻ, വിജയ് ബാബു തുടങ്ങിയ നിരവധി താരങ്ങളും അണിനിരന്നു. 230 കോടി രൂപ ആഗോള കളക്ഷനിൽ എത്തിയ ചിത്രം കേരളത്തിൽ നിന്നും 125 കോടി രൂപ നേടി.

Photo and News Source: Asianet News