കൊച്ചി അങ്കമാലി കിടങ്ങൂരില്‍ പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെയെ മയക്കുവെടിവെച്ച് തളച്ചു.
വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണുവായിരുന്നു മരിച്ചത്. രണ്ടാം പാപ്പാന് പ്രദീപിന് സാരമായ പരിക്കേറ്റിരുന്നു.
ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്.
തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റാണ് വിഷ്ണു മരിച്ചത്. തുടർന്ന് നിരവധി വാഹനങ്ങൾ ആന തകർത്തു. മണിക്കൂറുകളോളം ആന പരിഭ്രാന്തി പരത്തിയിരുന്നു.
Photo and News Source: Sathyam Online










