എറണാകുളം അങ്കമാലിയിലെ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ക്ഷേത്രോത്സവത്തിനെത്തിച്ച ആനയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവറായ വിഷ്ണു മരിച്ചു. മയ്യനാട് അരുണിമ പാർത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിൽ നിന്നും തിരിച്ചെത്തിയതിനെ തുടർന്നാണ് സംഭവം. ആനയെ തളയ്ക്കാൻ ശ്രമിച്ചപ്പോൾ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി. പ്രദീപ് എന്നയാളും പരുക്കേറ്റു. ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ശ്രമം നടത്തുന്നു. വിഷ്ണുവിന്റെ മൃതദേഹത്തിനടുത്ത് ആന നിലയുറപ്പിച്ച് നിൽക്കുന്നു.
Photo and News Source: Newsthen









