കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ പൗർണ്ണമി പൂജ അതിവിശേഷമാണ്. ഉമാമഹേശ്വരന്മാരെ ഒന്നിച്ച് ദർശിക്കുന്നത് ദാമ്പത്യ സൗഖ്യത്തിനും കുടുംബൈശ്വര്യത്തിനും ഉത്തമമായി കരുതപ്പെടുന്നു.
പൗർണ്ണമിയും തിങ്കളാഴ്ചയും ഒത്തുവരുന്ന ദിവസം ഏറ്റവും വിശേഷപ്പെട്ടതാണ്. പള്ളിയറ പൂജയിൽ പങ്കെടുക്കുന്ന ദമ്പതികൾക്ക് പ്രശ്ന പരിഹാരവും സൗഭാഗ്യവും ലഭിക്കും. അവിവാഹിതരായ യുവതികളും വിവാഹത്തിനായി പ്രാർത്ഥിക്കുന്നു. അത്താഴ പൂജ കഴിഞ്ഞ് പരമശിവനെയും പാർവതിയെയും ഒരുമിച്ച് എഴുന്നള്ളിച്ച് പള്ളിയറയിൽ ആക്കുന്നു.
വെറ്റില, പാക്ക്, നാണയം വച്ച് പരമശിവനെ ഭർത്താവായി വരാൻ പ്രാർത്ഥിച്ച് തിരിഞ്ഞുനോക്കാതെ മടങ്ങിയാൽ പാർവതി വിവാഹം എത്രയും പെട്ടെന്ന് നടത്തുമെന്നാണ് വിശ്വാസം. പള്ളിയറ പൂജ എല്ലാ ദിവസവും നടക്കുന്നു. പൗർണ്ണമി ദിവസം ജലധാര, ശംഖാഭിഷേകം, പ്രത്യേക പൂജ എന്നിവ പ്രധാന വഴിപാടുകളാണ്.
ചിത്രാപൗർണ്ണമി ചിത്രഗുപ്തനുമായി ബന്ധപ്പെട്ട പുണ്യദിനമാണ്. ഈ ദിവസം ചിത്രഗുപ്തനെ ആരാധിക്കുന്നത് ആത്മശുദ്ധിക്കും പുണ്യഫല വർദ്ധനയ്ക്കും കാരണമാകുമെന്ന് വിശ്വസിക്കുന്നു. ചിത്രാനക്ഷത്രവും പൗർണ്ണമിയും ഒരുമിക്കുന്ന ദിവസം അതീവ വിശേഷപ്പെട്ടതാണ്.
Photo and News Source: Samakalika Malayalam








