കൊച്ചി: മെയ് ദിനത്തില്‍ സ്വര്‍ണവിലയില്‍ നാടകീയമായ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപയായി. പവന് 280 രൂപ കുറഞ്ഞ് 1,11,720 രൂപയുമായി.

18 കാരറ്റിലും വില കുറവുണ്ടായി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11,535 രൂപയിലും പവന് 92,280 രൂപയിലും കച്ചവടം നടന്നു. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,475 രൂപയിലും പവന് 240 രൂപ കുറഞ്ഞ് 91,800 രൂപയിലും.

14, 9 കാരറ്റുകളിലും വില കുറവുണ്ടായി. 14 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,935 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 71,480 രൂപയിലും. 9 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,765 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 46,120 രൂപയിലും.

വെള്ളിക്ക് വ്യത്യസ്ത നിരക്കുകളിലാണ് വ്യാപാരം. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാം വെള്ളി 255 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 250 രൂപയിലും. 10 ഗ്രാം വെള്ളി 2,500 രൂപയിലും കച്ചവടം നടന്നു.

Photo and News Source: Kvartha