കൊച്ചിയിലെ അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വിരണ്ടോടിയ ആന ലോറി ഡ്രൈവറായ വിഷ്ണുവിനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോഴാണ് വിരണ്ടത്. ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ശ്രമം നടത്തുന്നു. കൊല്ലത്തുനിന്ന് കൊണ്ടുവന്ന അരുണിമ പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ഒൻപതരയോടെ വിരണ്ട ആനയെ പതിനൊന്നര ആയിട്ടും തളയ്ക്കാനായില്ല.
വാഹനങ്ങൾ ഉൾപ്പെടെ കുത്തിമറിച്ചിട്ട് കൊമ്പൻ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നു.
Photo and News Source: Kerala Online News









