ചാലയിലെ തന്നടയിൽ വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരു വീടിന് കനത്ത നാശനഷ്ടമുണ്ടായി. തന്നട ചൂളയ്ക്കടുത്തുള്ള പുറത്തേക്കണ്ടി സതീശന്റെ വീടിനെയാണ് മിന്നൽ തേടിയത്. അടുക്കളഭാഗത്തെ കോൺക്രീറ്റ് ഇളകി വീഴുകയും, കോണി തകരുകയും ചെയ്തു. വൈദ്യുതി സർവീസ് ലൈൻ മുറിഞ്ഞതോടെ വീട്ടിലെ ബൾബുകളും മറ്റു ഉപകരണങ്ങളും പ്രവർത്തിക്കാതെവന്നു.
സമീപത്തെ മറ്റ് വീടുകളിലും ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് വൈകിട്ട് പെയ്ത മഴയോടൊപ്പമാണ് ഇടിമിന്നൽ ഉണ്ടായത്. വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചതിനാൽ നാട്ടുകാർക്ക് വൈകിയാണ് പ്രശ്നം അറിയാൻ കഴിഞ്ഞത്.
Photo and News Source: Kerala Online News










